Saturday, December 6, 2014

1 ടു വീലറില്‍ സുരക്ഷിത യാത്ര

  1.            ടു വീലറില്‍ സുരക്ഷിത യാത്ര 
  2. ഓട്ടോറിക്ഷകളുടെ തൊട്ടു പുറകെ ടു വീലര്‍ ഓടിക്കരുത്.
  3. പറ്റി,പൂച്ച,കോഴി ഇവ റോഡില്‍ നില്‍ക്കുകയോ,കുറുകെ കടക്കുന്നതോ കാണപ്പെട്ടാല്‍ ഇവയെ പ്രകൊപിക്കുകയോ,വാഹനം മുട്ടിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്.
  4. സൈഡ് റോഡില്‍നിന്നും മെയിന്‍ റോഡിലേക്ക് വാഹനം കയറ്റുമ്പോള്‍ വേഗം കുറച്ചു ഇരുവശവും ശ്രദ്ധിക്കുക.
  5. മഴയത്ത് വാഹനം സൈഡ് സ്റ്റാന്‍ഡില്‍ വയ്ക്കുമ്പോള്‍ സ്റ്റാന്ഡ് തെന്നി മറിഞ്ഞു വീഴാനുള്ള സാധ്യത മുന്‍കൂട്ടി കാണുക.
  6. വാഹനം കൂടുതല്‍ സമയം പാര്‍ക്ക് ചെയ്യുമ്പോള്‍ പെട്രോള്‍ നോബ് ഓഫാക്കി വയ്ക്കുക.
  7. എല്ലാ ദിവസവും ആദ്യമായി വാഹനം എടുക്കുമ്പോള്‍ അതിന്റെ ബ്രേക്ക്,ക്ലച്ച്,ഹെഡ് ലൈറ്റ്,ഇന്‍ഡിക്കേറ്റര്‍,ഹോണ്‍,ഓയില്‍ ലെവല്‍ മുതലായവ പരിശോധിക്കുന്നത് ശീലമാക്കുക.
  8. വാഹനത്തിന്റെ ഏതു ബള്‍ബ് ഫ്യൂസായാലും അത് ഉടന്‍ മാറ്റിയിടുക.ഇല്ലെങ്കില്‍ മറ്റു ബള്‍ബുകളും താമസിയാതെ ഫ്യൂസാകും.
  9. ടു വീലര്‍ ഓടിക്കുമ്പോള്‍ തിരിഞ്ഞു നോക്കരുത്.റിയര്‍ വ്യൂ മിററിലൂടെ മാത്രം മതി പിന്‍ കാഴ്ചകള്‍.
  10. ബായ്ക്ക് ടയറിന്റെ നടുവിലെ ട്രേഡ് തേഞ്ഞു തുടങ്ങിയാല്‍ ഉടന്‍ ടയര്‍ മാറ്റുക.വശങ്ങളിലെ ത്രെഡുകള്‍ വണ്ടി വളവുകള്‍ തിരിയുമ്പോള്‍ മാത്രമേ ഉപയോഗത്തില്‍ വരുന്നുള്ളൂ.
  11. പിന്‍ സീറ്റ് യാത്രികരുടെ സാരി,ഷാള്‍,മുണ്ട് എന്നിവ അലക്ഷ്യമായി കിടക്കാതെ ശ്രദ്ധിക്കുക,ഇടയ്ക്കിടെ നമ്മളും നോക്കുക.
  12. സ്റ്റോപ്പുകളില്‍ നിറുത്തിയിരിക്കുന്ന ബസ്സുകളുടെ പിന്‍ ഭാഗം വലതു വശത്ത്‌ വശത്തോട് ചേര്‍ന്ന് ടു വീലര്‍ നിറുത്തരുത്.ഓവര്‍ടേക്ക് ചെയ്യാന്‍ സ്ഥലമില്ലെങ്കില്‍ ഇടതു ഭാഗത്ത് നിറുത്തുക.
  13. നീളംകൂടിയ കൂടിയ ട്രെയിലര്‍ ലോറി,വോള്‍വോ ബസ് തുടങ്ങിയ വാഹനങ്ങളെ കഴിവതും ഓവര്‍ടേക്ക് ചെയ്യാതിരിക്കുക.കണക്കുകൂട്ടല്‍ അല്‍പ്പം പിഴച്ചാല്‍ അവയുടെ അടിയിലെക്കായിരിക്കും വീഴുക.
  14. പെട്രോള്‍ പമ്പുകളില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ എല്ലായ്പ്പോഴും മെയിന്‍റോഡിലെ വാഹന ഗതാഗതത്തെ പറ്റി നല്ല ബോധ്യം വേണം.
  15.  സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങളുടെയും,ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങളുടെയും പുറകില്‍ ചെന്ന് പെട്ടെന്ന് ഹോണടിച്ച് അവരെ പേടിപ്പിക്കരുത്.മിക്കവാറും അവര്‍ സഡന്‍ ബ്രേക്ക്ചെയ്യുകയോ,റോങ് സൈഡിലേക്ക് വെട്ടിക്കുകയോ ചെയ്യാം .നിങ്ങള്‍ക്ക് അപകട സാധ്യത കൂടുതല്‍.
  16. മദ്യപിച്ചോ,ലഹരി കിട്ടുന്ന എന്തെങ്കിലും ഉപയോഗിച്ചോ ടു വീലര്‍ ഓടിക്കരുത്.ആതമവിശ്വാസം കൂടിയാതായി തോന്നുമെങ്കിലും ലഹരി നിങ്ങളുടെ റിഫ്ലക്സ് ആക്ഷന്‍ വളരെ കുറയ്ക്കുന്നു.(ഉടന്‍ പ്രതികരണ ശേഷി)
  17. ലഹരി ദൂരം കണക്കുകൂട്ടുന്നതില്‍ തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കുന്നു.
  18. വാഹനം എപ്പോഴും ശരിയായ ഗിയറില്‍ ഓടിക്കുക.ഉദാ..ഇറക്കത്തില്‍ നൂട്രലിലോ,ഫസ്റ്റ് ഗിയറിലോ ഓടിക്കരുത്.ഇത് ബ്രേക്കിംഗ്  അപാകതകള്‍ക്കും അപകടങ്ങള്‍കും കാരണമാകാം.
  19. ടു വീലറിന്റെ ബാറ്ററി ഇടയ്ക്കിടെ സര്‍വ്വിസ് ചെയ്യുക.ഇത് അപ്രതീക്ഷിത  ഹോണ്‍.ലൈറ്റ്,സ്റ്റാര്‍ട്ടിംഗ് പണി മുടക്കത്തെ തടയും.
  20. ഹെഡ് ലിറ്റില്‍ വാട്സ് കൂടിയ ഹാലജന്‍ ബള്‍ബുകള്‍ ഉപയോഗിക്കരുത്.ഇത് വയറിംഗ് ഉരുകാനും,ഷോര്‍ട്ട് സര്‍ക്യൂട്ടിനും കാരണമാകാം.
  21. വാട്സ് കൂടിയ ഹാലജന്‍ ബള്‍ബുകള്‍ ഡൈനാമോ ഓവര്‍ ലോഡായി കോയില്‍ കത്തിപ്പോകുന്നതിനു കാരണമാകുന്നതായി കണ്ടുവരുന്നു.
  22. സൈലന്‍സറില്‍ ശബ്ദ വിന്യാസത്തിനായി യാതൊരുവിധ മോഡിഫിക്കെഷനും നടത്താതിരിക്കുക.ഇത് മൈലേജ് കാര്യമായി കുറയ്ക്കും.
  23. എയര്‍ ഫില്‍ട്ടര്‍ കൂടെക്കൂടെ വൃത്തിയാക്കുക.അത് വൃത്തിയാക്കാന്‍ പഠിക്കുക.വൃത്തിയുള്ള എയര്‍ ഫില്‍ട്ടര്‍ മൈലേജ് നന്നായി വര്‍ധിപ്പിക്കും.
  24. ഹൈവേകളില്‍ നമ്മള്‍ യാത്ര ചെയ്യുന്ന വശത്തുള്ള പെട്രോള്‍ പമ്പുകളില്‍ നിന്ന് മാത്രം പെട്രോള്‍ അടിക്കുക.പെട്രോള്‍ പമ്പുകളില്‍ നിന്നും വാഹനം ഇറക്കുകയോ,കയറ്റുകയോചെയ്യുമ്പോള്‍ ടു വീലര്‍ അപകടങ്ങള്‍ ധാരാളമായി സംഭവിക്കുന്നുണ്ട്.
  25. ടു വീലര്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് .ഹെല്‍മറ്റിനു ഇടയില്‍ വച്ചോ,തോളിനും തലയ്ക്കും ഇടയ്ക്ക് വച്ചോ ഫോണ്‍ ഉപയോഗിക്കുന്നത്  പെട്ടെന്ന് ശ്രദ്ധമാറാനും തനിക്കും മറ്റുള്ളവര്‍ക്കും അപകടങ്ങള്‍ വരുത്താനും കാരണമാകുന്നു.
  26.  റോഡരുകില്‍ അല്‍പ്പനേരം വാഹനം നിറുത്തേണ്ടി വരുമ്പോള്‍ ടാര്‍ റോഡില്‍ നിന്നും കഴിവതും ഇറക്കി നിറുത്തുക.
  27. ടു വീലറില്‍ പോകുമ്പോള്‍ ഫോണില്‍ സംസാരിക്കാനോമറ്റോ അല്‍പ്പനേരം നിറുത്തെണ്ടിവന്നാല്‍ ഉടന്‍ വാഹനം ഓണ്‍ ചെയ്യുക.
  28. ട്രാഫിക് ബ്ലോക്കില്‍ പെട്ടാല്‍ ഇടതുവശം ചേര്‍ത്ത് ഒതുക്കി വാഹനം ഓഫാക്കുക.ടു വീലര്‍ വെറും രണ്ട് സെക്കണ്ട് കൊണ്ട് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുക്കാമല്ലോ .
  29. ട്രാഫിക് ബ്ലോക്കുകളില്‍ പെട്ടാല്‍ വെറുതെ വാഹനം അക്സിലറെറ്റര്‍ കൊടുത്ത് ഇരപ്പിക്കാതിരിക്കുക.
  30. ആവശ്യമില്ലാതെ ഹോണടിക്കരുത്.
  31. ഗ്രാമീണ റോഡുകളില്‍ സഞ്ചരിക്കുമ്പോള്‍ കോഴി വട്ടം ചാടിയാലും,കാക്ക വട്ടം പറന്നാലും പെട്ടെന്ന് വണ്ടി വെട്ടിക്കരുത്.ഈ സാധ്യത മുന്‍കൂട്ടിക്കാണുക.
  32. കന്നുകാലികള്‍ റോഡിലൂടെ മേയുന്നത് കണ്ടാല്‍ ജാഗ്രത പാലിക്കുക. വേഗത കുറയ്ക്കുക.ഹോണടിച്ച് അവയെ പേടിപ്പിക്കരുത്.
  33. പരിചയമില്ലാത്ത വഴികളിലെ വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങള്‍ മറി കടക്കുമ്പോള്‍ വളരെശ്രദ്ധിക്കുക.കഴിവതുംഏതെങ്കിലുംവലിയവാഹനങ്ങളുടെപുറകെപോകുക.അവയുടെടയര്‍വെള്ളത്തില്‍ഇറങ്ങുമ്പോള്‍നമുക്ക്കുഴിയുടെആഴത്തെക്കുറിച്ചുബോധ്യംവരും.
  34.  

1 comment: