Monday, December 8, 2014

3 ടു വീലറില്‍ സുരക്ഷിത യാത്ര

3 ടു വീലറില്‍ സുരക്ഷിത യാത്ര
46. ഓരോ ദിവസവം ആദ്യമായി വണ്ടി എടുക്കുമ്പോള്‍ ചോക്ക് ഇട്ടു മാത്രം സ്റ്റാര്‍ട്ട് ചെയ്യുന്നത് ശീലമാക്കുക.ഇത് വണ്ടിയുടെ ആരോഗ്യം കാക്കും.
47. രാവിലെ വണ്ടിയെടുക്കുമ്പോള്‍ വെറുതെ കൈ കൊടുത്ത് എഞ്ചിന്‍ റൈസ് ചെയ്യുന്നത് പലരുടെയും ഒരു ശീലമാണ്.എഞ്ചിന്‍ ചൂടാകാന്‍ എന്നാണവരുടെ ഭാഷ്യം.വണ്ടി സ്റ്റാര്‍ട്ടായി അല്‍പ്പം കഴിഞ്ഞു മാത്രമേ ഓയില്‍ സര്‍ക്കുലേഷന്‍ സുഗമാമാകുകയുള്ളൂ.ഇങ്ങനെ ചെയ്യുന്നത് മൂലം ഓയില്‍ ഇല്ലാതെ എഞ്ചിന്‍ വാടുന്നതിനും,മൈലേജ് കുറയുന്നതിനും കാരണമാകും.
48. ടൂ വീലരുകളുടെ കണ്ണാടി ഒരു കാരണവശാലും അമിതമായി മുറുക്കി വയ്ക്കരുത്.കൈ കൊണ്ട് ഒന്ന് ബലമായി വലിച്ചാല്‍ അഴിഞ്ഞുപോകുന്ന വിധത്തില്‍ മാത്രമേ അവയുടെ മുറുക്കം പാടുള്ളൂ.എതിരെ വരുന്ന വാഹനത്തില്‍ യാദൃശ്ചികമായി നമ്മുടെ കണ്ണാടി ഉടക്കിയാല്‍ അത് ലൂസാകുന്നത്  മൂലം അപകടം ഒഴിവാകും.മറിച്ചാണെങ്കില്‍ ആ വാഹനത്തില്‍ നമ്മുടെ വണ്ടി ഉടക്കിപ്പോകും.
49. ക്രാഷ് ഗാര്‍ഡ്,സാരി ഗാര്‍ഡ് ഇവയുള്ള വാഹനങ്ങളില്‍ നിന്നും ഈ സുരക്ഷാ ഉപകരണങ്ങള്‍ യാതൊരു കാരണവശാലും ഒഴിവാകരുത്.വണ്ടി അബദ്ധവശാല്‍ മറിഞ്ഞുവീണാല്‍ കാലുകളെ സംരക്ഷിക്കാനാണ് ക്രാഷ് ഗാര്‍ഡ്.ഇതില്ലെങ്കില്‍ മറിഞ്ഞ വണ്ടിയുടെ അടിയില്‍ നിന്നും നിങ്ങള്‍ക്ക് തനിയെ എഴുനേല്‍ക്കാന്‍ ആകില്ല ,കൂടാതെ കാലുകള്‍ക്ക് നന്നായി പരിക്ക് പറ്റുകയും ചെയ്യും.സാരീ ഗാര്‍ഡ് പിന്‍ സീറ്റ് യാത്രികരുടെ സാരി,മുണ്ട് എന്നിവ ചക്രങ്ങളുടെ ഇടയില്‍ പെടാതെ സംരക്ഷിക്കുന്നു.
50. ചതുരാകൃതിയില്‍ ഉള്ള ക്രാഷ് ഗാര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കവുള്ളൂ.ഒറ്റക്കമ്പി പോലുള്ള ഗാര്‍ഡുകള്‍ അപകടങ്ങളില്‍ പരിക്കിന്റെ ഗുരുതരാവസ്ഥ കൂട്ടുന്നു.
51. ബ്ലോക്കുകളിലും മറ്റും വാഹനം  പതിയെ ഓടിക്കേണ്ടി വരുമ്പോള്‍ കാലുകള്‍ ഇരുവശങ്ങളിലും ഇട്ട് തുഴഞ്ഞു തുഴഞ്ഞ് പോകരുത്.ഒരു കാല്‍ എപ്പോഴും വാഹനത്തില്‍ വയ്ക്കുക.ബൈക്കുകളില്‍ ഇത് വലതുകാല്‍ ആയിരിക്കണം.
52. കയ്യില്‍ മാത്രം ബ്രേക്കുകള്‍ ഉള്ള സ്കൂട്ടറുകള്‍ ഓടിക്കുമ്പോള്‍ ഒരു കാല്‍ എല്ലായ്പ്പോഴും ഫുട് ബോര്‍ഡില്‍ വച്ചു മാത്രം വണ്ടി ഓടിച്ചു ശീലിക്കുക.ബാലന്‍സിനായി ഒരുകാല്‍ മാത്രം നിലത്തു കുത്തുന്നതാണ് അഭികാമ്യം.
53. രാത്രിയില്‍ എതിരെ വരുന്ന വാഹനത്തിനു വേണ്ടി ഹെഡ് ലൈറ്റ് ഡിം ചെയ്തു കൊടുക്കുക.എതിരെ വരുന്ന വാഹനം ഈ മാന്യത കാട്ടിയില്ലെങ്കിലും.ഈഗോ ഒഴിവാക്കുക.
54. വണ്ടി എങ്ങോട്ടെങ്ങിലും തിരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എങ്കില്‍ അതിനു കുറച്ചുമുന്പ് തന്നെ സൈഡ് ഇന്‍ഡിക്കേട്ടര്‍ ഇടുക.തിരുയുന്നതിനു തൊട്ടു മുന്പ് ഇന്‍ഡിക്കെട്ടര്‍ ഇട്ടാല്‍ പുറകെ വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക്  കണക്കുകൂട്ടല്‍ തെറ്റാം.
55.മറ്റുതരം വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് നമ്മുടെ വണ്ടി കൊടുക്കാതിരിക്കുക.സ്ഥിരമായി ആക്റ്റിവ ഓടിക്കുന്നയാള്‍ ബൈക്ക് ഓടിച്ചാല്‍ ഒരു സഡന്‍ ബ്രേക്ക് ചെയ്യേണ്ടി വന്നാല്‍ കാലുകൊണ്ട്‌ ബ്രേക്ക് ചവിട്ടുന്നതിനു പകരം  കൈ കൊണ്ട് ക്ലച്ചായിരിക്കും അമര്‍ത്തുക .ഇങ്ങനെ ധാരാളം അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്.

No comments:

Post a Comment