- 34 നല്ല മഴക്കാര്‍ ഉള്ളപ്പോഴും ,മഴ പെയ്യുമ്പോഴും വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഓണ്‍ ചെയ്യുക.മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ നിങ്ങളുടെ വാഹനം വേഗത്തില്‍ പെടാന്‍ ഇത് സഹായിക്കും.
- 35 മണല്‍ കയറ്റിയ ലോറികള്‍,കുടിവെള്ള ടാങ്കറുകള്‍ എന്നിവപോലെ വെള്ളം റോഡിലേക്ക് വീഴിക്കുന്ന വാഹനങ്ങളുടെ പുറകെ പോകുമ്പോള്‍ നല്ല ശ്രദ്ധ വേണം.ഈ വെള്ളത്തില്‍ കയറുന്ന വണ്ടി സ്കിഡ് ചെയ്യും.
- 36 മഴയത്ത് പിന്നിലിരിക്കുന്ന ആളെക്കൊണ്ട് കുട പിടിപ്പിച്ച് വണ്ടി ഓടിക്കരുത്.കുട മുന്നോട്ടാഞ്ഞ് നമ്മുടെ കാഴ്ച തടസപ്പെടാം.
- 37 ഒന്നിലധികം ടു വീലറുകള്‍ പാരലല്‍ ആയി ഒന്നിച്ച് ഓടിക്കരുത്.ഒന്ന് പാളിയാല്‍ തമ്മിലിടിച്ച് എല്ലാം മറിയും.
- 38 ടു വീലര്‍ നമ്മുടെ അടിമയാണ്.അല്ലാതെ നമ്മള്‍ ടു വീലറിന്റെ അടിയല്ല എന്നാ കരുതല്‍ എല്ലായ്പ്പോഴും വേണം.
- 39 ഒരു സ്ഥലത്ത് പോകാന്‍ ഇറങ്ങാന്‍ അല്‍പ്പം വൈകി എന്ന് കരുതി ടു വീലര്‍ അമിത വേഗതയില്‍ ഓടിക്കരുത്.ഒരിക്കലും എത്താതിരിക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് അല്‍പ്പം വൈകിയെത്തുന്നതാണ്.
- 40 ടു വീലറുകള്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ മാത്രം ഓടിക്കാന്‍ കരുതല്‍ എടുക്കുക.40 ല്‍ പോയാലും 80ല്‍ പോയാലും അടഞ്ഞ റെയില്‍വേ ഗേറ്റിനും,ട്രാഫിക് ബ്ലോക്കിലും മുന്നില്‍ എത്തുമ്പോള്‍ വേഗത്തില്‍ എത്തുന്നയാള്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരും എന്നുമാത്രം.
- 41 ഹാന്‍ഡില്‍ ബാറില്‍ സാധനങ്ങള്‍ നിറച്ചു തൂക്കിയ പ്ലാസ്റ്റിക് കൂടുകളുമായി സഞ്ചരിക്കരുത്.ഇങ്ങനെ ചെയ്യുന്നത് മൂലം വാഹനത്തിലുള്ള നിങ്ങളുടെ നിയന്ത്രണം 40ശതമാനം വരെ കുറയ്ക്കും.ഇതാപകടങ്ങള്‍ക്ക് വഴിവെയ്ക്കും.
- 42 സകൂട്ടറുകളില്‍ മുന്നില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി പോകുമ്പോള്‍ പിന്നില്‍ ആരെയും കയറ്റാതിരിക്കുക.ആ സമയം പിന്നിലെ ഭാരം വണ്ടി പാളാന്‍ ഇടയാക്കും.
- 43 ബൈക്കുകളില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റുമ്പോള്‍ സിലിണ്ടര്‍ അനങ്ങാത്ത വിധത്തില്‍ സൈക്കിള്‍ ട്യൂബോ,ഇഴക്കയറോ ഉപയോഗിച്ച് നന്നായി കെട്ടി ഉറപ്പിക്കണം.പ്ലാസ്റ്റിക് കയര്‍ കൊണ്ട് കെട്ടിയാല്‍ മുറുകില്ല.ഇതാപകടത്തിനു വഴി വയ്ക്കും.
- 44 നിങ്ങളുടെ വാഹനങ്ങള്‍ നിര്‍മ്മാതാക്കള്‍ അംഗീകരിച്ച സര്‍വ്വീസ് സെന്ററുകളില്‍ മാത്രം കാണിക്കുക.കമ്പനി സര്‍വ്വീസ് കേന്ദ്രങ്ങളില്‍ ഓരോ വാഹനത്തിനും ശരിയായ ടൂള്‍സും,അവ ഉപയോഗിക്കാന്‍ പരിചയം സിദ്ധിച്ച ടെക്നീഷ്യന്‍ മാരും ഉണ്ടായിരിക്കും.
- 45 പുതിയവ മാത്രമല്ല പഴയ വാഹനങ്ങളും ഇവിടാങ്ങളില്‍ സര്‍വ്വീസ് ചെയ്യും.അംഗീകൃത വര്‍ക്ക്ഷോപ്പ് അധികം ചാര്‍ജ് ഈടാക്കും എന്നത് തെറ്റിദ്ധാരണകള്‍ മാത്രമാണ്.ഓരോ ഇനം സര്‍വീസ് ചാര്‍ജും അവിടെ എഴുതി പ്രദര്‍ശിപ്പിച്ചിരിക്കും.
Sunday, December 7, 2014
2 ടു വീലറില്‍ സുരക്ഷിത യാത്ര
Subscribe to:
Post Comments (Atom)
No comments:
Post a Comment