Monday, December 8, 2014

4 ടു വീലറില്‍ സുരക്ഷിത യാത്ര

4 ടു വീലറില്‍ സുരക്ഷിത യാത്ര
56.

3 ടു വീലറില്‍ സുരക്ഷിത യാത്ര

3 ടു വീലറില്‍ സുരക്ഷിത യാത്ര
46. ഓരോ ദിവസവം ആദ്യമായി വണ്ടി എടുക്കുമ്പോള്‍ ചോക്ക് ഇട്ടു മാത്രം സ്റ്റാര്‍ട്ട് ചെയ്യുന്നത് ശീലമാക്കുക.ഇത് വണ്ടിയുടെ ആരോഗ്യം കാക്കും.
47. രാവിലെ വണ്ടിയെടുക്കുമ്പോള്‍ വെറുതെ കൈ കൊടുത്ത് എഞ്ചിന്‍ റൈസ് ചെയ്യുന്നത് പലരുടെയും ഒരു ശീലമാണ്.എഞ്ചിന്‍ ചൂടാകാന്‍ എന്നാണവരുടെ ഭാഷ്യം.വണ്ടി സ്റ്റാര്‍ട്ടായി അല്‍പ്പം കഴിഞ്ഞു മാത്രമേ ഓയില്‍ സര്‍ക്കുലേഷന്‍ സുഗമാമാകുകയുള്ളൂ.ഇങ്ങനെ ചെയ്യുന്നത് മൂലം ഓയില്‍ ഇല്ലാതെ എഞ്ചിന്‍ വാടുന്നതിനും,മൈലേജ് കുറയുന്നതിനും കാരണമാകും.
48. ടൂ വീലരുകളുടെ കണ്ണാടി ഒരു കാരണവശാലും അമിതമായി മുറുക്കി വയ്ക്കരുത്.കൈ കൊണ്ട് ഒന്ന് ബലമായി വലിച്ചാല്‍ അഴിഞ്ഞുപോകുന്ന വിധത്തില്‍ മാത്രമേ അവയുടെ മുറുക്കം പാടുള്ളൂ.എതിരെ വരുന്ന വാഹനത്തില്‍ യാദൃശ്ചികമായി നമ്മുടെ കണ്ണാടി ഉടക്കിയാല്‍ അത് ലൂസാകുന്നത്  മൂലം അപകടം ഒഴിവാകും.മറിച്ചാണെങ്കില്‍ ആ വാഹനത്തില്‍ നമ്മുടെ വണ്ടി ഉടക്കിപ്പോകും.
49. ക്രാഷ് ഗാര്‍ഡ്,സാരി ഗാര്‍ഡ് ഇവയുള്ള വാഹനങ്ങളില്‍ നിന്നും ഈ സുരക്ഷാ ഉപകരണങ്ങള്‍ യാതൊരു കാരണവശാലും ഒഴിവാകരുത്.വണ്ടി അബദ്ധവശാല്‍ മറിഞ്ഞുവീണാല്‍ കാലുകളെ സംരക്ഷിക്കാനാണ് ക്രാഷ് ഗാര്‍ഡ്.ഇതില്ലെങ്കില്‍ മറിഞ്ഞ വണ്ടിയുടെ അടിയില്‍ നിന്നും നിങ്ങള്‍ക്ക് തനിയെ എഴുനേല്‍ക്കാന്‍ ആകില്ല ,കൂടാതെ കാലുകള്‍ക്ക് നന്നായി പരിക്ക് പറ്റുകയും ചെയ്യും.സാരീ ഗാര്‍ഡ് പിന്‍ സീറ്റ് യാത്രികരുടെ സാരി,മുണ്ട് എന്നിവ ചക്രങ്ങളുടെ ഇടയില്‍ പെടാതെ സംരക്ഷിക്കുന്നു.
50. ചതുരാകൃതിയില്‍ ഉള്ള ക്രാഷ് ഗാര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കവുള്ളൂ.ഒറ്റക്കമ്പി പോലുള്ള ഗാര്‍ഡുകള്‍ അപകടങ്ങളില്‍ പരിക്കിന്റെ ഗുരുതരാവസ്ഥ കൂട്ടുന്നു.
51. ബ്ലോക്കുകളിലും മറ്റും വാഹനം  പതിയെ ഓടിക്കേണ്ടി വരുമ്പോള്‍ കാലുകള്‍ ഇരുവശങ്ങളിലും ഇട്ട് തുഴഞ്ഞു തുഴഞ്ഞ് പോകരുത്.ഒരു കാല്‍ എപ്പോഴും വാഹനത്തില്‍ വയ്ക്കുക.ബൈക്കുകളില്‍ ഇത് വലതുകാല്‍ ആയിരിക്കണം.
52. കയ്യില്‍ മാത്രം ബ്രേക്കുകള്‍ ഉള്ള സ്കൂട്ടറുകള്‍ ഓടിക്കുമ്പോള്‍ ഒരു കാല്‍ എല്ലായ്പ്പോഴും ഫുട് ബോര്‍ഡില്‍ വച്ചു മാത്രം വണ്ടി ഓടിച്ചു ശീലിക്കുക.ബാലന്‍സിനായി ഒരുകാല്‍ മാത്രം നിലത്തു കുത്തുന്നതാണ് അഭികാമ്യം.
53. രാത്രിയില്‍ എതിരെ വരുന്ന വാഹനത്തിനു വേണ്ടി ഹെഡ് ലൈറ്റ് ഡിം ചെയ്തു കൊടുക്കുക.എതിരെ വരുന്ന വാഹനം ഈ മാന്യത കാട്ടിയില്ലെങ്കിലും.ഈഗോ ഒഴിവാക്കുക.
54. വണ്ടി എങ്ങോട്ടെങ്ങിലും തിരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എങ്കില്‍ അതിനു കുറച്ചുമുന്പ് തന്നെ സൈഡ് ഇന്‍ഡിക്കേട്ടര്‍ ഇടുക.തിരുയുന്നതിനു തൊട്ടു മുന്പ് ഇന്‍ഡിക്കെട്ടര്‍ ഇട്ടാല്‍ പുറകെ വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക്  കണക്കുകൂട്ടല്‍ തെറ്റാം.
55.മറ്റുതരം വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് നമ്മുടെ വണ്ടി കൊടുക്കാതിരിക്കുക.സ്ഥിരമായി ആക്റ്റിവ ഓടിക്കുന്നയാള്‍ ബൈക്ക് ഓടിച്ചാല്‍ ഒരു സഡന്‍ ബ്രേക്ക് ചെയ്യേണ്ടി വന്നാല്‍ കാലുകൊണ്ട്‌ ബ്രേക്ക് ചവിട്ടുന്നതിനു പകരം  കൈ കൊണ്ട് ക്ലച്ചായിരിക്കും അമര്‍ത്തുക .ഇങ്ങനെ ധാരാളം അപകടങ്ങള്‍ സംഭവിക്കുന്നുണ്ട്.

Sunday, December 7, 2014

2 ടു വീലറില്‍ സുരക്ഷിത യാത്ര

  • 34 നല്ല മഴക്കാര്‍ ഉള്ളപ്പോഴും ,മഴ പെയ്യുമ്പോഴും വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഓണ്‍ ചെയ്യുക.മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ നിങ്ങളുടെ വാഹനം വേഗത്തില്‍ പെടാന്‍ ഇത് സഹായിക്കും.
  • 35 മണല്‍ കയറ്റിയ ലോറികള്‍,കുടിവെള്ള ടാങ്കറുകള്‍ എന്നിവപോലെ വെള്ളം റോഡിലേക്ക് വീഴിക്കുന്ന വാഹനങ്ങളുടെ പുറകെ പോകുമ്പോള്‍ നല്ല ശ്രദ്ധ വേണം.ഈ വെള്ളത്തില്‍ കയറുന്ന വണ്ടി സ്കിഡ്‌ ചെയ്യും.
  • 36 മഴയത്ത്  പിന്നിലിരിക്കുന്ന ആളെക്കൊണ്ട് കുട പിടിപ്പിച്ച് വണ്ടി ഓടിക്കരുത്.കുട മുന്നോട്ടാഞ്ഞ് നമ്മുടെ കാഴ്ച തടസപ്പെടാം.
  • 37 ഒന്നിലധികം ടു വീലറുകള്‍ പാരലല്‍ ആയി ഒന്നിച്ച്  ഓടിക്കരുത്.ഒന്ന് പാളിയാല്‍ തമ്മിലിടിച്ച് എല്ലാം മറിയും.
  • 38 ടു വീലര്‍ നമ്മുടെ അടിമയാണ്.അല്ലാതെ നമ്മള്‍ ടു വീലറിന്റെ അടിയല്ല എന്നാ കരുതല്‍ എല്ലായ്പ്പോഴും വേണം.
  • 39 ഒരു സ്ഥലത്ത് പോകാന്‍ ഇറങ്ങാന്‍ അല്‍പ്പം വൈകി എന്ന് കരുതി ടു വീലര്‍ അമിത വേഗതയില്‍ ഓടിക്കരുത്.ഒരിക്കലും എത്താതിരിക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് അല്‍പ്പം വൈകിയെത്തുന്നതാണ്.
  • 40 ടു വീലറുകള്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ മാത്രം ഓടിക്കാന്‍ കരുതല്‍ എടുക്കുക.40 ല്‍ പോയാലും 80ല്‍ പോയാലും അടഞ്ഞ റെയില്‍വേ ഗേറ്റിനും,ട്രാഫിക് ബ്ലോക്കിലും മുന്നില്‍ എത്തുമ്പോള്‍ വേഗത്തില്‍ എത്തുന്നയാള്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരും എന്നുമാത്രം.
  • 41 ഹാന്‍ഡില്‍ ബാറില്‍ സാധനങ്ങള്‍ നിറച്ചു തൂക്കിയ പ്ലാസ്റ്റിക് കൂടുകളുമായി സഞ്ചരിക്കരുത്.ഇങ്ങനെ ചെയ്യുന്നത് മൂലം വാഹനത്തിലുള്ള നിങ്ങളുടെ നിയന്ത്രണം 40ശതമാനം വരെ കുറയ്ക്കും.ഇതാപകടങ്ങള്‍ക്ക് വഴിവെയ്ക്കും.
  • 42 സകൂട്ടറുകളില്‍ മുന്നില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി പോകുമ്പോള്‍ പിന്നില്‍ ആരെയും കയറ്റാതിരിക്കുക.ആ സമയം പിന്നിലെ ഭാരം വണ്ടി പാളാന്‍ ഇടയാക്കും.
  • 43 ബൈക്കുകളില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റുമ്പോള്‍ സിലിണ്ടര്‍ അനങ്ങാത്ത വിധത്തില്‍ സൈക്കിള്‍ ട്യൂബോ,ഇഴക്കയറോ ഉപയോഗിച്ച് നന്നായി കെട്ടി ഉറപ്പിക്കണം.പ്ലാസ്റ്റിക് കയര്‍ കൊണ്ട് കെട്ടിയാല്‍ മുറുകില്ല.ഇതാപകടത്തിനു വഴി വയ്ക്കും.
  • 44 നിങ്ങളുടെ വാഹനങ്ങള്‍ നിര്‍മ്മാതാക്കള്‍ അംഗീകരിച്ച സര്‍വ്വീസ് സെന്ററുകളില്‍ മാത്രം കാണിക്കുക.കമ്പനി സര്‍വ്വീസ് കേന്ദ്രങ്ങളില്‍ ഓരോ വാഹനത്തിനും ശരിയായ ടൂള്‍സും,അവ ഉപയോഗിക്കാന്‍ പരിചയം സിദ്ധിച്ച ടെക്നീഷ്യന്‍ മാരും ഉണ്ടായിരിക്കും. 
  • 45 പുതിയവ മാത്രമല്ല പഴയ വാഹനങ്ങളും ഇവിടാങ്ങളില്‍ സര്‍വ്വീസ് ചെയ്യും.അംഗീകൃത വര്‍ക്ക്ഷോപ്പ്‌ അധികം ചാര്‍ജ് ഈടാക്കും എന്നത് തെറ്റിദ്ധാരണകള്‍ മാത്രമാണ്.ഓരോ ഇനം സര്‍വീസ് ചാര്‍ജും അവിടെ എഴുതി പ്രദര്‍ശിപ്പിച്ചിരിക്കും.

Saturday, December 6, 2014

1 ടു വീലറില്‍ സുരക്ഷിത യാത്ര

  1.            ടു വീലറില്‍ സുരക്ഷിത യാത്ര 
  2. ഓട്ടോറിക്ഷകളുടെ തൊട്ടു പുറകെ ടു വീലര്‍ ഓടിക്കരുത്.
  3. പറ്റി,പൂച്ച,കോഴി ഇവ റോഡില്‍ നില്‍ക്കുകയോ,കുറുകെ കടക്കുന്നതോ കാണപ്പെട്ടാല്‍ ഇവയെ പ്രകൊപിക്കുകയോ,വാഹനം മുട്ടിക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്.
  4. സൈഡ് റോഡില്‍നിന്നും മെയിന്‍ റോഡിലേക്ക് വാഹനം കയറ്റുമ്പോള്‍ വേഗം കുറച്ചു ഇരുവശവും ശ്രദ്ധിക്കുക.
  5. മഴയത്ത് വാഹനം സൈഡ് സ്റ്റാന്‍ഡില്‍ വയ്ക്കുമ്പോള്‍ സ്റ്റാന്ഡ് തെന്നി മറിഞ്ഞു വീഴാനുള്ള സാധ്യത മുന്‍കൂട്ടി കാണുക.
  6. വാഹനം കൂടുതല്‍ സമയം പാര്‍ക്ക് ചെയ്യുമ്പോള്‍ പെട്രോള്‍ നോബ് ഓഫാക്കി വയ്ക്കുക.
  7. എല്ലാ ദിവസവും ആദ്യമായി വാഹനം എടുക്കുമ്പോള്‍ അതിന്റെ ബ്രേക്ക്,ക്ലച്ച്,ഹെഡ് ലൈറ്റ്,ഇന്‍ഡിക്കേറ്റര്‍,ഹോണ്‍,ഓയില്‍ ലെവല്‍ മുതലായവ പരിശോധിക്കുന്നത് ശീലമാക്കുക.
  8. വാഹനത്തിന്റെ ഏതു ബള്‍ബ് ഫ്യൂസായാലും അത് ഉടന്‍ മാറ്റിയിടുക.ഇല്ലെങ്കില്‍ മറ്റു ബള്‍ബുകളും താമസിയാതെ ഫ്യൂസാകും.
  9. ടു വീലര്‍ ഓടിക്കുമ്പോള്‍ തിരിഞ്ഞു നോക്കരുത്.റിയര്‍ വ്യൂ മിററിലൂടെ മാത്രം മതി പിന്‍ കാഴ്ചകള്‍.
  10. ബായ്ക്ക് ടയറിന്റെ നടുവിലെ ട്രേഡ് തേഞ്ഞു തുടങ്ങിയാല്‍ ഉടന്‍ ടയര്‍ മാറ്റുക.വശങ്ങളിലെ ത്രെഡുകള്‍ വണ്ടി വളവുകള്‍ തിരിയുമ്പോള്‍ മാത്രമേ ഉപയോഗത്തില്‍ വരുന്നുള്ളൂ.
  11. പിന്‍ സീറ്റ് യാത്രികരുടെ സാരി,ഷാള്‍,മുണ്ട് എന്നിവ അലക്ഷ്യമായി കിടക്കാതെ ശ്രദ്ധിക്കുക,ഇടയ്ക്കിടെ നമ്മളും നോക്കുക.
  12. സ്റ്റോപ്പുകളില്‍ നിറുത്തിയിരിക്കുന്ന ബസ്സുകളുടെ പിന്‍ ഭാഗം വലതു വശത്ത്‌ വശത്തോട് ചേര്‍ന്ന് ടു വീലര്‍ നിറുത്തരുത്.ഓവര്‍ടേക്ക് ചെയ്യാന്‍ സ്ഥലമില്ലെങ്കില്‍ ഇടതു ഭാഗത്ത് നിറുത്തുക.
  13. നീളംകൂടിയ കൂടിയ ട്രെയിലര്‍ ലോറി,വോള്‍വോ ബസ് തുടങ്ങിയ വാഹനങ്ങളെ കഴിവതും ഓവര്‍ടേക്ക് ചെയ്യാതിരിക്കുക.കണക്കുകൂട്ടല്‍ അല്‍പ്പം പിഴച്ചാല്‍ അവയുടെ അടിയിലെക്കായിരിക്കും വീഴുക.
  14. പെട്രോള്‍ പമ്പുകളില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ എല്ലായ്പ്പോഴും മെയിന്‍റോഡിലെ വാഹന ഗതാഗതത്തെ പറ്റി നല്ല ബോധ്യം വേണം.
  15.  സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങളുടെയും,ഡ്രൈവിംഗ് സ്കൂള്‍ വാഹനങ്ങളുടെയും പുറകില്‍ ചെന്ന് പെട്ടെന്ന് ഹോണടിച്ച് അവരെ പേടിപ്പിക്കരുത്.മിക്കവാറും അവര്‍ സഡന്‍ ബ്രേക്ക്ചെയ്യുകയോ,റോങ് സൈഡിലേക്ക് വെട്ടിക്കുകയോ ചെയ്യാം .നിങ്ങള്‍ക്ക് അപകട സാധ്യത കൂടുതല്‍.
  16. മദ്യപിച്ചോ,ലഹരി കിട്ടുന്ന എന്തെങ്കിലും ഉപയോഗിച്ചോ ടു വീലര്‍ ഓടിക്കരുത്.ആതമവിശ്വാസം കൂടിയാതായി തോന്നുമെങ്കിലും ലഹരി നിങ്ങളുടെ റിഫ്ലക്സ് ആക്ഷന്‍ വളരെ കുറയ്ക്കുന്നു.(ഉടന്‍ പ്രതികരണ ശേഷി)
  17. ലഹരി ദൂരം കണക്കുകൂട്ടുന്നതില്‍ തലച്ചോറിനെ തെറ്റിദ്ധരിപ്പിക്കുന്നു.
  18. വാഹനം എപ്പോഴും ശരിയായ ഗിയറില്‍ ഓടിക്കുക.ഉദാ..ഇറക്കത്തില്‍ നൂട്രലിലോ,ഫസ്റ്റ് ഗിയറിലോ ഓടിക്കരുത്.ഇത് ബ്രേക്കിംഗ്  അപാകതകള്‍ക്കും അപകടങ്ങള്‍കും കാരണമാകാം.
  19. ടു വീലറിന്റെ ബാറ്ററി ഇടയ്ക്കിടെ സര്‍വ്വിസ് ചെയ്യുക.ഇത് അപ്രതീക്ഷിത  ഹോണ്‍.ലൈറ്റ്,സ്റ്റാര്‍ട്ടിംഗ് പണി മുടക്കത്തെ തടയും.
  20. ഹെഡ് ലിറ്റില്‍ വാട്സ് കൂടിയ ഹാലജന്‍ ബള്‍ബുകള്‍ ഉപയോഗിക്കരുത്.ഇത് വയറിംഗ് ഉരുകാനും,ഷോര്‍ട്ട് സര്‍ക്യൂട്ടിനും കാരണമാകാം.
  21. വാട്സ് കൂടിയ ഹാലജന്‍ ബള്‍ബുകള്‍ ഡൈനാമോ ഓവര്‍ ലോഡായി കോയില്‍ കത്തിപ്പോകുന്നതിനു കാരണമാകുന്നതായി കണ്ടുവരുന്നു.
  22. സൈലന്‍സറില്‍ ശബ്ദ വിന്യാസത്തിനായി യാതൊരുവിധ മോഡിഫിക്കെഷനും നടത്താതിരിക്കുക.ഇത് മൈലേജ് കാര്യമായി കുറയ്ക്കും.
  23. എയര്‍ ഫില്‍ട്ടര്‍ കൂടെക്കൂടെ വൃത്തിയാക്കുക.അത് വൃത്തിയാക്കാന്‍ പഠിക്കുക.വൃത്തിയുള്ള എയര്‍ ഫില്‍ട്ടര്‍ മൈലേജ് നന്നായി വര്‍ധിപ്പിക്കും.
  24. ഹൈവേകളില്‍ നമ്മള്‍ യാത്ര ചെയ്യുന്ന വശത്തുള്ള പെട്രോള്‍ പമ്പുകളില്‍ നിന്ന് മാത്രം പെട്രോള്‍ അടിക്കുക.പെട്രോള്‍ പമ്പുകളില്‍ നിന്നും വാഹനം ഇറക്കുകയോ,കയറ്റുകയോചെയ്യുമ്പോള്‍ ടു വീലര്‍ അപകടങ്ങള്‍ ധാരാളമായി സംഭവിക്കുന്നുണ്ട്.
  25. ടു വീലര്‍ ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് .ഹെല്‍മറ്റിനു ഇടയില്‍ വച്ചോ,തോളിനും തലയ്ക്കും ഇടയ്ക്ക് വച്ചോ ഫോണ്‍ ഉപയോഗിക്കുന്നത്  പെട്ടെന്ന് ശ്രദ്ധമാറാനും തനിക്കും മറ്റുള്ളവര്‍ക്കും അപകടങ്ങള്‍ വരുത്താനും കാരണമാകുന്നു.
  26.  റോഡരുകില്‍ അല്‍പ്പനേരം വാഹനം നിറുത്തേണ്ടി വരുമ്പോള്‍ ടാര്‍ റോഡില്‍ നിന്നും കഴിവതും ഇറക്കി നിറുത്തുക.
  27. ടു വീലറില്‍ പോകുമ്പോള്‍ ഫോണില്‍ സംസാരിക്കാനോമറ്റോ അല്‍പ്പനേരം നിറുത്തെണ്ടിവന്നാല്‍ ഉടന്‍ വാഹനം ഓണ്‍ ചെയ്യുക.
  28. ട്രാഫിക് ബ്ലോക്കില്‍ പെട്ടാല്‍ ഇടതുവശം ചേര്‍ത്ത് ഒതുക്കി വാഹനം ഓഫാക്കുക.ടു വീലര്‍ വെറും രണ്ട് സെക്കണ്ട് കൊണ്ട് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുക്കാമല്ലോ .
  29. ട്രാഫിക് ബ്ലോക്കുകളില്‍ പെട്ടാല്‍ വെറുതെ വാഹനം അക്സിലറെറ്റര്‍ കൊടുത്ത് ഇരപ്പിക്കാതിരിക്കുക.
  30. ആവശ്യമില്ലാതെ ഹോണടിക്കരുത്.
  31. ഗ്രാമീണ റോഡുകളില്‍ സഞ്ചരിക്കുമ്പോള്‍ കോഴി വട്ടം ചാടിയാലും,കാക്ക വട്ടം പറന്നാലും പെട്ടെന്ന് വണ്ടി വെട്ടിക്കരുത്.ഈ സാധ്യത മുന്‍കൂട്ടിക്കാണുക.
  32. കന്നുകാലികള്‍ റോഡിലൂടെ മേയുന്നത് കണ്ടാല്‍ ജാഗ്രത പാലിക്കുക. വേഗത കുറയ്ക്കുക.ഹോണടിച്ച് അവയെ പേടിപ്പിക്കരുത്.
  33. പരിചയമില്ലാത്ത വഴികളിലെ വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങള്‍ മറി കടക്കുമ്പോള്‍ വളരെശ്രദ്ധിക്കുക.കഴിവതുംഏതെങ്കിലുംവലിയവാഹനങ്ങളുടെപുറകെപോകുക.അവയുടെടയര്‍വെള്ളത്തില്‍ഇറങ്ങുമ്പോള്‍നമുക്ക്കുഴിയുടെആഴത്തെക്കുറിച്ചുബോധ്യംവരും.
  34.